മുംബയ് : ഇൗ മാസം 15 വരെ മാറ്റിവച്ചിരിക്കുന്ന ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നതിനെക്കുറിച്ച് ലോക്ക് ഡൗണിന്റെ കാര്യത്തിലെ കേന്ദ്രസർക്കാർ നിലപാട് അറിഞ്ഞശേഷമേ തീരുമാനമെടുക്കൂ എന്ന് ബി.സി.സി.ഐ. മാർച്ച് 29നായിരുന്നു ഇൗ സീസൺ തുടങ്ങേണ്ടിയിരുന്നത്. ഇത് എപ്രിൽ 15ലേക്ക് നീട്ടുകയായിരുന്നു. എന്നാൽ ഇൗ തീയതിയിലും ടൂർണമെന്റ് തുടങ്ങാനാവില്ലാത്ത സ്ഥിതിയാണ്. ഒക്ടോബറിലെ ട്വന്റി-20 ലോകകപ്പ് നടക്കുന്നില്ലെങ്കിൽ അക്കാലയളവിലേക്ക് മാറ്റുവാനും ആലോചനയുണ്ട്.