കൊച്ചി: കൊവിഡ്-19ന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ച നടപ്പുവർഷം (2020-21) 1.5 മുതൽ 2.8 ശതമാനം വരെയായി ഇടിഞ്ഞേക്കുമെന്ന് ലോകബാങ്ക്. 1991ൽ ആഗോളവത്കരണം നടപ്പാക്കിയ ശേഷമുള്ള ഏറ്റവും മോശം വളർച്ചയായിരിക്കും ഇതെന്ന് സൗത്ത് ഏഷ്യ എക്കണോമിക് ഫോക്കസ് റിപ്പോർട്ടിൽ ബാങ്ക് ചൂണ്ടിക്കാട്ടി.
മാർച്ച് 31ന് സമാപിച്ച 2019-20 സമ്പദ്‌വർഷത്തിൽ വളർച്ചാ പ്രതീക്ഷ 4.8-5 ശതമാനമാണ്. 2018-19ൽ ഇന്ത്യ 6.1 ശതമാനം വളർന്നിരുന്നു. ലോക്ക് ഡൗൺ മൂലം വാണിജ്യ-വ്യവസായ, ഗതാഗത, സമ്പദ് ഇടപാടുകൾ നിലച്ചത് വലിയ തിരിച്ചടിയാണ്. 2021-22ൽ വളർച്ച 5 ശതമാനത്തിലേക്ക് മെച്ചപ്പെടുമെന്നും ബാങ്ക് അഭിപ്രായപ്പെട്ടു.
ദക്ഷിണേഷ്യ കിതയ്ക്കും
ഇന്ത്യയുൾപ്പെടുന്ന ദക്ഷിണേഷ്യയുടെ ഈ വർഷത്തെ വളർച്ച 1.8 മുതൽ 2.8 ശതമാനം വരെ മാത്രമായിരിക്കും. നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം വളർച്ച. ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവയും തളരും. പാകിസ്താൻ, അഫ്‌ഗാൻ, മാലിദ്വീപ് എന്നിവ നേരിടുക കടുത്ത മാന്ദ്യമായിരിക്കും.
ജി.ഡി.പി എങ്ങോട്ട്?
(വിവിധ ഏജൻസികൾ ഇന്ത്യയ്ക്ക് 2020-21ൽ പ്രതീക്ഷിക്കുന്ന വളർച്ച)