ലാഹോർ : കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാൻ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏകദിന പരമ്പര നടത്തണമെന്ന അഭിപ്രായത്തിൽ മാറ്റമില്ലെന്ന് പാക് ക്രിക്കറ്റർ ഷൊയ്ബ് അക്തർ.നേരത്തേ അക്തർ ഇക്കാര്യം പറഞ്ഞപ്പോൾ മുൻ ഇന്ത്യൻ ക്യാപ്‌ടൻ കപിൽദേവ് അടക്കമുള്ളവർ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. എന്നാൽ താൻ പറഞ്ഞതിന്റെ നല്ല ഉദ്ദേശം കപിലിന് മനസിലാകാത്തതിനാലാണ് എതിർത്തതെന്ന് അക്തർ പറഞ്ഞു.