tamil-nadu

ചെ​ന്നൈ: കേരളത്തിന്റെ അയൽ സംസ്ഥാനമായ ത​മി​ഴ്നാ​ട്ടി​ൽ ഇന്ന് മാത്രം കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത് 106 പേരിൽ. ഇ​തി​ൽ‌ 90 പേ​ർ​ക്കും സ​മ്പ​ർ​ക്കം വ​ഴി​യാ​ണ് രോ​ഗം ബാ​ധി​ച്ച​തെന്നുള്ള വിവരമാണ് ലഭിക്കുന്നത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ മൊത്തം കൊവിഡ് രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 1075 ആ​യി ഉ​യ​ർ​ന്നിട്ടുണ്ട്.

സം​സ്ഥാ​ന​ത്ത് ഇതുവരെ 11 പേരാണ് വൈ​റ​സ് കൊവിഡ് വൈറസ് ബാധ മൂലം മരമടഞ്ഞത്. അ​ഞ്ച് സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ​ക്കും, ര​ണ്ട് റെ​യി​ൽ​വേ ഡോ​ക്ട​ർ​മാ​ർ​ക്കും, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ നാ​ല് ഡോ​ക്ട​ർ​മാ​ർ​ക്കും, അ​ഞ്ച് ന​ഴ്സു​മാ​ർ​ക്കും കൊവിഡ് രോഗം ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ്പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അതേസമയം, കേരളത്തിന് ഏറെ ആശ്വാസം നൽകുന്ന ദിവസമാണിന്ന്. കൊവിഡ് 19 ബാധിച്ച 36 പേർ കൂടി രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ അറിയിച്ചു. കാസർകോട് ജില്ലയിലെ 28 പേരുടേയും (കണ്ണൂർ ജില്ലയിൽചികിത്സയിലായിരുന്ന രണ്ട് പേർ) മലപ്പുറം ജില്ലയിലെ ആറ് പേരുടേയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായിട്ടുള്ളത്.