തിരുവനന്തപുരം : യു.ജി​.സി​ നി​യമം വളച്ചൊടി​ച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് അടുത്ത പത്തുവർഷത്തേക്ക് കോളേജിൽ നിയമന നിരോധനം എന്ന അവസ്ഥ സംജാതമാക്കുമെന്ന് ഗവൺ​മെന്റ് കോളേജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (ജി.സി.ടി.ഒ) കുറ്റപ്പെടുത്തി​. അനേകം യുവജനങ്ങളുടെ ഭാവി തകർക്കുന്ന ഇൗ ഒാർഡർ കൊറോണ ലോക് ഡൗൺ സമയത്തുതന്നെ ഇറക്കിയതിൽ ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണം.

ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പിൻവലിച്ച് പഴയ അവസ്ഥ തുടരണമെന്ന് ജി.സി.ടി.ഒ സംസ്ഥാന പ്രസിഡന്റ് ഡോ. അനിൽകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ബിജു ലോണ, സംസ്ഥാന ട്രഷറർ ഡോ. ജിനോ സെബസ്റ്റിൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.