ശ്രീനഗർ: നിയന്ത്രണ രേഖയ്ക്ക് സമീപം വെടിനിറുത്തൽ കരാർ ലംഘിച്ച പാകിസ്ഥാൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ 15 പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിയന്ത്രണരേഖയ്ക്ക് സമീപം കേരൻ സെക്ർ ദുത്നിയലിൽ ലോഞ്ച് പാഡിനു നേരെ ഇന്ത്യന്‍ സേന നടത്തിയ പീരങ്കി ആക്രമണത്തിലാണ് സൈനികർ കൊല്ലപ്പെട്ടത്. എട്ട് ഭീകരർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ദിവസങ്ങളായി ദുത്നിയലിൽ പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു. ഏപ്രിൽ 10 ന് പാക് ക്യാമ്പുകൾ തകർക്കുന്നതിന്റെ വീഡിയോ ഇന്ത്യൻ സൈന്യം പുറത്തു വിട്ടിരുന്നു. സൈനികരുടെ മരണം സ്ഥിരീകരിച്ച പാകിസ്ഥാൻ ഇന്ത്യ നടത്തിയ ആക്രമണത്തിൽ നാല് സാധാരണ പൗരന്മാർ കൊല്ലപ്പെട്ടെന്ന് ആരോപിച്ചു.
.