പത്തനംതിട്ട: കൊവിഡ് 19 നിരീക്ഷണത്തിലിരുന്ന തണ്ണിത്തോട്ടെ പെൺകുട്ടി തന്റെ വീട്ടിൽ സമരം ചെയ്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. പെൺകുട്ടി നിരീക്ഷണം സംബന്ധിച്ച മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്ന് കാണിച്ച് ആരോഗ്യവകുപ്പ് നൽകിയ റിപ്പോർട്ടിന്മേലാണ് കേസ് രജിസ്റ്റർ ചെയ്തത്. പകർച്ചവ്യാധി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിക്കെതിരെ പൊലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
വീടിന് മുറ്റത്തിരുന്നാണ് പെൺകുട്ടി സമരം ചെയ്തിരുന്നത്. നിരീക്ഷണത്തിൽ ഉള്ള ആൾ വീട്ടിലെ ഒരു മുറിയിൽ തന്നെ താമസിക്കണമെന്നും വീട്ടിലെ കുടുംബാംഗങ്ങളടക്കം ആരുമായും അടുത്തിടപഴകാൻ പാടില്ലെന്ന മാർഗ നിർദേശമാണ് പെൺകുട്ടി തെറ്റിച്ചിരിക്കുന്നതെന്ന് പൊലീസിന് ഹെൽത്ത് ഇൻസ്പെക്ടർ നൽകിയ റിപ്പോർട്ടിൽ പറയുന്നു. അടുത്തിടെ സി.പി.എം പ്രവർത്തകർ പെൺകുട്ടിയുടെ വീടിന് നേരെ കല്ലെറിഞ്ഞത് വിവാദമായിരുന്നു.