nurse

മുംബയ്: മഹാരാഷ്ട്രയില്‍ മൂന്ന് മലയാളി നഴ്‌സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൂനെ, മുംബയ് എന്നിവിടങ്ങളിലെ നഴ്സുമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂനെയിലെ റൂബി ഹാൾ ആശുപത്രിയിലെ നഴ്സിന് രോഗം സ്ഥിരീകരിച്ചതോടെ ഇവരോടെ നേരിട്ട് ബന്ധം പുലർത്തിയിരുന്ന 36 നഴ്സുമാരെ ക്വാറന്റെെൻ ചെയ്തു.

നേരത്തെ പൂനെ ആശുപത്രിയിലെ നാല് നഴ്‌സുമാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുമായുള്ള സമ്പര്‍ക്കം വഴിയാണ് ഇപ്പോള്‍ ഒരു നഴ്‌സിനും രോഗബാധ ഉണ്ടായതെന്നാണ് വിലയിരുത്തുന്നത്. മുംബയില്‍ ഇതുവരെ 60 ഓളം മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.