തിരുവനന്തപുരം:കൊവിഡ് രോഗവ്യാപനം പഠിക്കാനുള്ള ആന്റിബോഡി ടെസ്റ്റിനായുള്ള മാർഗരേഖ തയാറായി. ഇതോടെ ടെസ്റ്റ് ഈയാഴ്ച തുടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ് അധികൃതർ. ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്ക്കായി പരിശോധന ഉപയോഗപ്പെടുത്താമെന്നും മാർഗരേഖയിലുണ്ട്.തിരുവനന്തപുരത്തെ അച്യുതമേനോൻ സെന്ററിന്റെ സഹകരണത്തോടെയാണ് പഠനം.ഇതിന് മുന്നോടിയായി സാമൂഹികവ്യാപനമുണ്ടോ എന്നു തിരിച്ചറിയാനുള്ള നിരീക്ഷണത്തിനാണ് രക്തസാംപിളുകൾ ശേഖരിച്ച് ആന്റിബോഡി ടെസ്റ്റ് നടത്തുന്നത്. വിദഗ്ധപരിശീലനം ലഭിച്ചവർക്കു മാത്രമാണ് കിറ്റ് ഉപയോഗിക്കാൻ അനുവാദമുണ്ടാകൂ. രക്തസാംപിൾ ശേഖരിക്കുമ്പോഴും നശിപ്പിക്കുമ്പോഴും സുരക്ഷയ്ക്കായുള്ള പ്രോട്ടോക്കോൾ കർശനമായി പാലിച്ചേ പറ്റൂ.