കൊല്ലം: കൊല്ലം കോർപ്പറേഷന്റെ സാമൂഹ്യ അടുക്കളയിലേക്ക് മത്സ്യ തൊഴിലാളികൾ പെടയ്ക്കണ മത്സ്യം നൽകും. നാളെ രാവിലെയാണ് മത്സ്യങ്ങളുമായി തൊഴിലാളികൾ അടുക്കളയിലെത്തുക. അഞ്ഞൂറ് പേർക്കുള്ള പൊതിച്ചോറാണ് സാമൂഹ്യ അടുക്കളയിൽ തയ്യാറാക്കുന്നത്. ഇതിൽ മത്സ്യ വിഭവങ്ങളും ചേരുമ്പോൾ പൊതുച്ചോറുണ്ണുന്നവർക്ക് ആശ്വാസമാകും. തൊഴിലില്ലാതെ പട്ടിണിയോട് മല്ലിടുകയാണ് മത്സ്യ തൊഴിലാളികൾ. എന്നിട്ടും എല്ലാവർക്കും വേണ്ടി അവർ കടൽ വിഭവങ്ങൾ എത്തിയ്ക്കാൻ മനസുകാട്ടുകയാണ്. വാടി തീരദേശത്തെ തൊഴിലാളികളാണ് മത്സ്യവുമായെത്തുക.