modi

ന്യൂഡൽഹി: അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ രാജ്യവ്യാപകമായി സുരക്ഷാ സ്റ്റോറെന്ന പേരിൽ 20 ലക്ഷം റീട്ടെയിൽ ഷോപ്പുകൾ ആരംഭിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ലോക്ഡൗൺ നീട്ടുന്നതിന്റെ ഭാഗമായാണിത്. സാമൂഹിക അകലം പാലിക്കൽ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങളോടെ,. അടുത്ത 45 ദിവസത്തിനുള്ളിൽ ഇത്രയും കടകൾ ആരംഭിക്കാനാണ് നീക്കം.

ലോക്ഡൗൺ നീട്ടുന്നതടക്കമുള്ല സുപ്രധാന തീരുമാനങ്ങൾ വരാനിരിക്കെ, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ രാജ്നാഥ് സിംഗ്, ധനമന്ത്രി നിർമ്മല സീതാരാമൻ തുടങ്ങിയവർ ഇന്ന് മുതൽ മന്ത്രാലയങ്ങളിലെ ഓഫീസിലെത്തും. ഉന്നത ഉദ്യോഗസ്ഥരുമെത്തും. ജൂനിയർ ഉദ്യോഗസ്ഥർ റൊട്ടേഷൻ ക്രമപ്രകാരവും. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. ശുദ്ധമായ കുടിവെള്ളം, ഭക്ഷണം, ടോയ്‌ലറ്റ് സൗകര്യം, ചികിത്സാ സൗകര്യം തുടങ്ങിയവ ഷെൽട്ടർ ക്യാമ്പുകളിൽ ഒരുക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. അന്തർസംസ്ഥാനമടക്കമുള്ള ചരക്ക് നീക്കത്തിന് രാജ്യത്ത് നിയന്ത്രണങ്ങളില്ലെന്ന് കേന്ദ്രസർക്കാർ വീണ്ടും വ്യക്തമാക്കി.

പാഠപുസ്തകങ്ങൾക്ക് വെബ്സൈറ്റ്

ഒന്നു മുതൽ കോളേജ് തലം വരെയുള്ള വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ ലഭ്യമാക്കുന്നതിന് വെബ്സൈറ്റ് ആരംഭിക്കാൻ കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം ശ്രമം തുടങ്ങി.