കഴിഞ്ഞ ഒരു വർഷത്തെ കണക്കു പ്രകാരം ഇന്ത്യയിലെ ശതകോടീശ്വരന്മാരിൽ സുനിൽ മിത്തൽ ഉൾപ്പെടെ മൂന്ന് പേർക്ക് മാത്രമാണ് സാമ്പത്തിക ലാഭം കെെവരിക്കാനായത്. മുകേഷ് അംബാനി ഉൾപ്പെടെ 97 പേർക്ക് നഷ്ടം സംഭവിച്ചു. കൊവിഡ് വ്യാപനത്തിനിടയിലും രാധാകിഷൻ ദമാനി ,ഗൗതം അദാനി, സുനിൽ മിത്തൽ എന്നിവരാണ് തങ്ങളുടെ ബിസിനസ് രംഗത്ത് നേട്ടം കൈവരിച്ചത്.
ടെലികോം ,ഇൻഷുറൻസ്, റിയൽ എസ്‌റ്റേറ്റ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാളുകൾ, വ്യവസായം, കൃഷി എന്നീ മേഖലകളിൽ സുനിൽ മിത്തലിന് നിക്ഷേപമുണ്ട്. കൊവിഡ് വ്യാപനം ഈ മേഖലകളിലുളള പ്രവർത്തനങ്ങളെ ബാധിച്ചുവെങ്കിലും കഴിഞ്ഞ ഒരു വർഷത്തിനിടെ 2.3 ബില്യൺ ഡോളറാണ് സുനിൽ മിത്തൽ തന്റെ ആസ്തിയിൽ കൂട്ടിചേർത്തത്. ഇന്ത്യയിലെ തന്നെ രണ്ടാമത്തെ ധനികനായ രാധാകിഷൻ ദമാനി 2.7 ബില്യൺ ഡോളറാണ് ലാഭം നേടിയത്.
അതേസമയം മുകേഷ് അംബാനിക്ക് 13 ബില്ല്യൺ ഡോളർ നഷ്ടമാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്.