c

കോട്ടയം: വിഷുവിന്റെ തിരക്ക് പരിശോധിക്കാൻ കോട്ടയം ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് നേരിട്ട് മാർക്കറ്റിലെത്തി... കൂടെ നാല് പൊലീസുകാരും. ശീമാട്ടിയ്ക്ക് മുമ്പിൽ വാഹനം നിറുത്തി നടന്നുനീങ്ങിയ പൊലീസ് മേധാവി മാർക്കറ്റിനുള്ളിലെ കടകളിലെ തിരക്ക് പരിശോധിച്ചു. നാലിൽ കൂടുതൽ ഒന്നിച്ച് നിന്നവരെ സാമൂഹിക അകലം പാലിക്കണമെന്ന കർശന നിർദേശം നൽകി.തിരക്ക് കൂടുതൽ കാണപ്പെട്ട കടകൾക്ക് മുമ്പിൽ ക്യു സമ്പദായം ഏർപ്പെടുത്തി. പിന്നാലെ സസ്യമാർക്കറ്റിലും പരിശോധന നടത്തി. എന്നാൽ ജില്ലാ പൊലീസ് മേധാവി മാർക്കറ്റിൽ എത്തിയ വാർത്ത ഞൊടിയിടയിൽ സസ്യമാർക്കറ്റിൽ അറിഞ്ഞു. ഇതോടെ കടക്കാർ തന്നെ പുറത്തിറങ്ങി പച്ചക്കറി വാങ്ങാൻ എത്തിയവരെ ക്യൂവിലാക്കി. ജില്ലാ പൊലീസ് മേധാവി എത്തിയപ്പോൾ അനുസരണയുള്ള ജനങ്ങളെയാണ് കാണാൻ സാധിച്ചത്. ഇതോടെ ജില്ലാ പൊലീസ് മേധാവിയും ഹാപ്പിയായി.

ഈസ്റ്റർ ഒരുക്കത്തിനായി ഇക്കഴിഞ്ഞ ശനിയാഴ്ച വൻതിരക്കായിരുന്നു സസ്യമാർക്കറ്റിൽ അനുഭവപ്പെട്ടിരുന്നത്. അന്നും

പൊലീസ് എത്തിയാണ് തിരക്ക് നിയന്ത്രിച്ചത്. ഇത് മുൻകൂട്ടി കണ്ടാണ് ജില്ലാ പൊലീസ് മേധാവി നേരിട്ട് ഇന്ന് മാർക്കറ്റിലെത്തിയത്. ഉച്ചയ്ക്ക് 12.30ഓടെയാണ് മിന്നൽ പരിശോധനയ്ക്കായി മേധാവി എത്തിയത്.