covid-19

ന്യൂയോർക്ക്: 52 രാജ്യങ്ങളിലായി 22,000 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ജോലിസ്ഥലത്തുവെച്ചോ സമൂഹത്തിൽ നിന്നോ അസുഖ ബാധിതരായ ബന്ധുക്കളിൽനിന്നോ ആയിരിക്കാം ഇവർക്ക് അസുഖം പകർന്നിട്ടുണ്ടാവുക എന്നാണ് വിലയിരുത്തൽ. വൈറസ് ബാധിക്കാതിരിക്കാൻ ആരോഗ്യപ്രവർത്തകർ കൃത്യമായ മുൻകരുതലുകൾ എടുക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദേശിച്ചു. മാസ്‌ക്, കൈയുറകൾ, ഗൗൺ തുടങ്ങിയവ ഉപയോഗിക്കണം. മാന്യമായ തൊഴിൽ അന്തരീക്ഷത്തിൽ പ്രവർത്തിക്കാനുള്ള ആരോഗ്യപ്രവർത്തകരുടെ അവകാശത്തെ മാനിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഇന്ത്യയിൽ പലസ്ഥലങ്ങളിലും ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ ലഭിക്കുന്നില്ലെന്ന്​ പരാതിയുണ്ട്​. രാജ്യത്ത് മൂന്ന്​ ഡോക്​ടർമാരാണ്​ വിവിധ ഇടങ്ങളിലായി മരിച്ചത്​.