കൊട്ടാരക്കര: ലോക് ഡൗൺ കാലത്ത് എക്സൈസ് പരിശോധനയിൽ ആറര ലിറ്റർ ചാരായവും 665 ലിറ്റർ കോടയും പിടികൂടി. നാല് പേർക്കെതിരെ കേസെടുത്തു. മൈലം വൈക്കം മുക്കിൽ കാഞ്ഞിരംവിള വീട്ടിൽ രാജീവ്, ആട്ടറ വീട്ടിൽ ശിവൻ എന്നിവരുടെ പക്കൽ നിന്നും ഒന്നര ലിറ്റർ ചാരായവും 175 ലിറ്റർ കോടയും പിടിച്ചെടുത്തു. പാത്തല മാരൂർമുക്കിൽ കനാൽ അക്വഡേറ്റിന് അടിവശത്ത് നിന്നും 115 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കടയ്ക്കോട് മുറിപ്പാറ സ്കൂളിന് സമീപത്തെ റബ്ബർ തോട്ടത്തിൽ നിന്നും 150 ലിറ്റർ കോടയും ചെറുവക്കൽ ഉതുങ്കൽ ഭാഗത്ത് നിന്നും 5 ലിറ്റർ ചാരായവും 140 ലിറ്റർ കോടയും പിടിച്ചെടുത്തു. ചരുവിള വീട്ടിൽ മനു, ആലുവിള വീട്ടിൽ സഹദേവൻ എന്നിവരെ പ്രതിയാക്കി കേസെടുത്തു. മുട്ടറ ഹൈസ്കൂൾ ജംഗ്ഷന് സമീപത്ത് നിന്നും 85 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. റെയ്ഡിൽ എക്സൈസ് സി.ഐ പി.ബി.ഗോപാലകൃഷ്ണൻ, പ്രിവന്റീവ് ഓഫീസർമാരായ ബാബുസേനൻ, എം.എസ്.ഗിരീഷ്, ഷിലു, സിവിൽ എക്സൈസ് ഓഫീസർമാരായ ബാബു, രാജ്മോഹൻ, അനിൽകുമാർ, വിഷ്ണു, ‌ഡ്രൈവർ മനാഫ് എന്നിവർ പങ്കെടുത്തു. വ്യാജ മദ്യം സംബന്ധിച്ച വിവരങ്ങൾ 0474-2452639, 9400069446 എന്നീ നമ്പരുകളിൽ അറിയിക്കണമെന്ന് എക്സൈസ് സി.ഐ അറിയിച്ചു.