doctor

ലണ്ടന്‍: കൊവിഡ് പേമാരി ഒഴുക്കിക്കൊണ്ടു പോയ ഡോ അമീറുദീന്‍ (73) ബര്‍മിംഗ്ഹാം വുല്‍വര്‍ ഹാമ്പ്ടനിലെ റിട്ടയര്‍ ചെയ്ത സീനിയര്‍ ഡോക്ടറായിരുന്നു. വാര്‍ധക്യ സഹജമായ പല അസുഖങ്ങള്‍ക്കും ഒടുവില്‍ അദ്ദേഹം കൊവിഡിനു കീഴടങ്ങി. രണ്ടാഴ്ച മുന്‍പാണ് മറ്റൊരു റിട്ടയറായ സീനിയര്‍ മലയാളി ഡോക്ടര്‍ ഹംസ ബര്‍മിംഗ്ഹാമില്‍ കൊവിഡിനു കീഴടങ്ങിയത്.

തിരു:മെഡിക്കല്‍ കോളേജില്‍ പഠിച്ച അദേഹത്തിന്റെ പിതാവ് പരേതനായ ഡോ മീരാന്‍ റാവുത്തര്‍ പൊതുജന സേവന കാര്യത്തില്‍ വലിയ സംഭാവനകള്‍ ചെയ്തിട്ടുള്ള വ്യക്തിയാണ്. ഡോ അമീറുദീന്‍റെ ഭാര്യ ഹസീനയും രണ്ടാണ്‍മക്കളില്‍ ഒരു മകനും ലണ്ടനിൽ ഡോക്ടര്‍മാരാണ്. സഹോദരന്‍ സലിം ക്യാനടയില്‍ ഡോക്ടറാണ്. സഹോദരി ഷംസിയ കേരളത്തില്‍ കഴിയുന്നു.