അഹമ്മദാബാദ്​: ഗുജറാത്തിന്​ സമീപം പാക്​ സൈനിക വിമാനം തകർന്ന്​ രണ്ട്​ പൈലറ്റുമാർ മരിച്ചു. പൈലറ്റുമാരുടെ പരിശീലനത്തിന്​ ഉപയോഗിക്കുന്ന വിമാനമാണ്​ തകർന്നത്​. ദിവസേനയുള്ള പറക്കൽ പരിശീലനത്തിനിടെയാണ് അപകടം.

പൈലറ്റ്​ പരിശീലകൻ മേജർ ഉമർ, പൈലറ്റ്​ പരിശീലനത്തിലുള്ള ലഫ്​റ്റനന്റ്​ ഫൈസാൻ എന്നിവരാണ്​ അപകടത്തിൽ മരിച്ചതെന്ന്​ പാക്​ പത്രമായ ഡോൺ റിപ്പോർട്ട്​ ചെയ്തു. മാർച്ച്​ 23 ന്​ പാകിസ്ഥാൻ ദേശീയദിനാചരണത്തിനായുള്ള പരിശീലന പറക്കലിനിടെ പാക്​ വിമാനം തകർന്ന്​ വിംഗ് കമാൻഡർ കൊല്ലപ്പെട്ടിരുന്നു.