നിങ്ങളുടെ ജോലി സമയം കുടുംബാംഗങ്ങളെയുംസുഹൃത്തുക്കളെയും അറിയിക്കണം. അങ്ങനെയാകുമ്പോൾ ഏതൊക്കെ സമയത്ത് നിങ്ങൾ ഫ്രീയായിരിക്കുമെന്ന് അവർക്ക് അറിയാൻ കഴിയും.തടസമില്ലാതെ ജോലി ചെയ്യാൻ അത് സഹായിക്കും.
ഇരിപ്പിടം പ്രധാനം
ജോലി ചെയ്യാൻ തിരഞ്ഞടുക്കുന്ന സ്ഥലം,കസേര എന്നിവ പ്രധാനമാണ്.സുഖപ്രദമായി ഇരിക്കാൻ കഴിഞ്ഞാൻ മാത്രമേ നല്ല രീതി യിൽ ജോലി ചെയ്യാൻ കഴിയൂ.
നിശാ വസ്ത്രം വേണ്ട
നിശാ വസ്ത്രങ്ങൾ ഉപേക്ഷിച്ചിട്ട് വേണം ജോലി തുടങ്ങാൻ.ഇത് ഓഫീസിൽ ഇരുന്ന് ജോലി ചെയ്യുന്നതിന്റെ പ്രതീതി നിങ്ങൾക്ക്
നൽകും. ഒപ്പം ഉന്മേഷവും.
ഇടവേള ഉറപ്പാക്കണം
തുടർച്ചയായി എട്ടോ ഒമ്പതോ മണിക്കൂർ ജോലി ചെയ്യാതിരിക്കുക.അതിനിടയിൽ വിശ്രമിക്കാനുള്ള ഇടവേളകൾ ഉറപ്പാക്കണം.
ഓൺലൈൻ ലഞ്ച്
ഓഫീസിലായിരിക്കുമ്പോൾ മിക്കപ്പോഴും സുഹൃത്തുക്കളോടൊപ്പമായിരിക്കും ഉച്ച ഭക്ഷണം കഴിക്കുക.ഈ സമയത്തായിരിക്കും പുതിയ ആശയങ്ങളൊക്കെ ചർച്ച ചെയ്യുക.അത് കൊണ്ട് ഉച്ചയൂണ് സമയത്ത് ഓൺലൈനിൽ സുഹൃത്തുകൾ കൂടിയുണ്ടാകുന്നത് നന്നായിരിക്കും.
സമയ പട്ടിക തയ്യാറാക്കുക
ജോലി ചെയ്യുന്ന സമയവും അതിന്റെ ക്രമപട്ടികയും
തയ്യാറാക്കുക.ഇങ്ങനെ തയ്യാറാക്കുമ്പോൾ
ടീമിലെ മറ്റ ് അംഗങ്ങളുമായി കൂടി ചർച്ച ചെയ്യുന്നത്
നന്നായിരിക്കും.
അധിക ജോലി വേണ്ട
ജോലി സ്ഥലത്ത് പോകാൻ വേണ്ടി നിങ്ങൾ എടുക്കുന്ന സമയം അധിക ജോലിക്കായി വിനിയോഗിക്കരുത്.ആ സമയം വിനോദത്തിനായോ പുതുതായി എന്തെങ്കിലും പഠിക്കാനോ ഉപയോഗിക്കുക.