dance

ആഗോള മഹാമാരിയായ കൊവിഡ് 19നെതിരായി പൊരുതുകയാണ് ലോകമെങ്ങും. രാജ്യമെമ്പാടും ലോക്ക് ഡൗണും പ്രഖ്യാപിച്ചിരിക്കുന്നു. അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട അവധിയിൽ ജനങ്ങളെല്ലാം വീട്ടിനുള്ളിൽത്തന്നെ. ഇതിനിടയിൽ നൃത്തത്തോടും സംഗീതത്തോടും താൽപര്യമുള്ളവർക്കായി വാട്സാപ്പ് കൂട്ടായ്മയൊരുക്കുകയാണ് പ്രശസ്ത നർത്തകി കലാമണ്ഡലം സത്യഭാമ. ലോക്ക് ഡൗണിൽ വീട്ടിൽ വെറുതെയിരിക്കുന്നവർക്കായാണ് ഈ കൂട്ടായ്മ. മോഹിനിയാട്ടത്തിൽ അഗ്രഗണ്യയായ ടീച്ചർ വാട്സാപ്പ് ഗ്രൂപ്പിലൂടെ താൽപര്യം ഉള്ളവർക്കായി ഭരതനാട്യവും സംഗീതവും അടിസ്ഥാനം മുതൽ പഠിപ്പിക്കുന്നു.

വാട്സാപ്പിലൂടെത്തന്നെ നൃത്തം പഠിപ്പിക്കുന്നു എന്നതാണ് കൂട്ടായ്മയുടെ പ്രത്യേകത. പരസ്പരം ആർക്കും അറിയില്ല. വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങി ദിവസങ്ങൾക്കകംതന്നെ നിരവധിപേരാണ് അംഗങ്ങളായെത്തിയത്. "സധെെര്യം മുന്നോട്ട്" എന്ന പേരിലാണ് കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്.

"ലോക്ക് ഡൗൺ തുടരുന്ന ഈ സാഹചര്യത്തിൽ ദിനം പ്രതി നാം കേൾക്കുന്നത് ഭയാനകമായ വാർത്തകളാണ്. അതിൽ നിന്നും അല്പം ആശ്വാസം കിട്ടാനും മാനസികോല്ലാസം വീണ്ടെടുക്കാനായി ഞാൻ ഒരുക്കിയ ഒരു ചെറിയ വേദിയാണ് "സധൈര്യം മുന്നോട്ട് "എന്ന ഈ വാട്സാപ്പ് ക്ലാസ്. എല്ലാ പ്രായക്കാർക്കും ഗ്രൂപ്പിൽ ജോയിൻ ചെയ്യാം. നിങ്ങളുടെ അഭിപ്രായങ്ങളും ഇതിൽ പങ്കു വയ്ക്കാം"-സത്യഭാമ ടീച്ചർ പറഞ്ഞു.

ഒരു ഉൾഭയം എല്ലാവരിലും ഉണ്ടാകും. വേണ്ടാത്ത ചിന്തകളെ മനസ്സിൽ നിന്നും അകറ്റാൻ കൂടിയുള്ള ഒരു വ്യായാമം കൂടിയാണ് നൃത്തം. പല നാടുകളിൽ ഉള്ള സ്ത്രീകൾ ഒത്തുകൂടുന്ന ഒരു കൂട്ടയ്മ. ഇതിൽ പലർക്കും പരസ്പരം അറിയില്ല. എങ്കിൽ കൂടി വളരെ ആക്റ്റീവ് ആയി പോകുന്നുണ്ട് ഈ ഗ്രൂപ്പ്. രണ്ടു ദിവസം കൊണ്ട് തന്നെ അറുപതോളം പേർ ഇതിൽ അംഗങ്ങളാണെന്നും അവർ പറ‌ഞ്ഞു. ഈ ലിങ്ക് ക്ലിക്ക് ചെയ്‌താൽ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം: https://chat.whatsapp.com/KS1LHryupSs42yHcVHSkbD