
കൊൽക്കത്ത : കൊവിഡ് പരിശോധനയ്ക്കായി പശ്ചിമ ബംഗാളിൽ നിന്നും സാമ്പിളുകൾ ലഭിക്കുന്നില്ലെന്ന് എൻ.ഐ.സി.ഇ.ഡി ഡയറക്ടർ ഡോക്ടർ ശാന്ത ദത്ത പറഞ്ഞു. അവസാന ആഴ്ച 20 സാമ്പിളുകൾ പോലും ലഭിച്ചില്ലെന്നു, കൂടുതൽ സാമ്പിളുകൾ ലഭിച്ചില്ലെങ്കിൽ കൂടുതൽ പരിശോധന നടത്താൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിൽ രോഗികളിൽ നിന്നും കൃത്യമായി സാമ്പിൾ ശേഖരണം നടത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആദ്യമൊക്കെ 90100 സാമ്പിളുകളാണ് ഒരു ദിവസം വന്നുകൊണ്ടിരുന്നത്. ക്രമേണ എൻ.ഐ.സി.ഇ.ഡി ലേക്ക് പരിശോധനയ്ക്കായി വരുന്ന സാമ്പിളുകളുടെ എണ്ണം കുറഞ്ഞുവെന്നും ശാന്ത ദത്ത വ്യക്തമാക്കി.42500 ടെസ്റ്റിംഗ് കിറ്റുകളാണ് ഐ സി എം ആർ കൊൽക്കത്തയിലെ എൻ.ഐ.സി.ഇ.ഡി ക്ക് നൽകിയതെന്നും ദത്ത പറഞ്ഞു. പശ്ചിമ ബംഗാളിൽ ടെസ്റ്റിംഗ് കിറ്റുകളുടെ കുറവുണ്ടെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ പരാതികളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ പ്രവർത്തകർക്ക് നിരന്തരമായി പരിശോധന നടത്തണമെന്നും ദത്ത പറഞ്ഞു. അതേസമയം എപ്രിൽ 12 വരെ 2523 ടെസ്റ്റുകൾ മാത്രമാണ് പശ്ചിമ ബംഗാളിൽ നടന്നിട്ടുളളത്.