ff

കുവൈറ്റ്: അറുപത് വയസിന് താഴെുള്ളവരെയും കൊവിഡ് മരണം തട്ടിയെടുക്കുകയാണ്. 50 വയസുകാരനായ കുവൈറ്റ് പൗരൻ ഇന്ന് മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ കൊവിഡ് മരണമാണിത്. നേരത്തെ 46 വയസുള്ള ഗുജറാത്ത് സ്വദേശി മരിച്ചു.

കുവൈറ്റിൽ തിങ്കളാഴ്ച പുതുതായി 66 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1,300 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 45 പേർ ഇന്ത്യക്കാരാണ്. രാജ്യത്തെ കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 725 ആയി. 150 പേർ ഇതുവരെ രോഗ മുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ 1148 പേരാണ് ചികിത്സയിലുള്ളത്. 26 പേർ തീവ്ര പരിചരണവിഭാഗത്തിലാണ്.