വാഷിംഗ്‌ടൺ ഡി.സി: ക്രൗൺ അക്വസിഷൻസ് സ്ഥാപകനും അമേരിക്കയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഡവല്പറുമായ സ്റ്റാൻലി ചെറ കൊവിഡ് ബാധിച്ച് മരിച്ചു. 77 വയസായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ‌ഡൊണാൾ‌ഡ് ട്രംപിന്റെ ഉറ്റ സുഹൃത്തായ സ്റ്റാൻലി തെരഞ്ഞെടുപ്പിന്റെ സമയത്ത് ട്രംപിനെ സാമ്പത്തികമായി ഏറെ സഹായിച്ചിരുന്നു. ഞായറാഴ്ച നടത്തിയ വൈറ്റ്ഹൗസ് യോഗത്തിൽ തന്റെ സുഹൃത്ത് കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്ന് ട്രംപ് പറഞ്ഞിരുന്നു.