തലശേരി: വനിതാസാഹിതി മുൻ സംസ്ഥാന പ്രസിഡന്റും സാഹിത്യകാരിയുമായ ധർമടം ചിറക്കുനി 'അക്ഷരി 'യിൽ വി.വി.രുഗ്മിണി (77) നിര്യാതയായി. ചരിത്രഗവേഷകനും വിവർത്തകനുമായ പരേതനായ എം.പി.കുമാരന്റെ ഭാര്യയാണ്. മക്കൾ: കെ.ആർ.അജയകുമാർ (ശുചിത്വമിഷൻ കണ്ണൂർ ജില്ലാ. അസി. കോ - ഓർഡിനേറ്റർ), കെ.ആർ. അനുകുൽ (ചീഫ് സബ് എഡിറ്റർ, ദേശാഭിമാനി, മലപ്പുറം). മരുമക്കൾ: എം.പി.സുമിഷ (അദ്ധ്യാപിക, വടക്കുമ്പാട് ഗവ. എച്ച്.എസ്.എസ്), ഇ.ഡി. ബീന (ജൂനിയർ ഓഡിറ്റർ സഹകരണ വകുപ്പ്).
മലയാളം അധ്യാപികയായിരുന്നു. പുരോഗമനകലാസാഹിത്യ സംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.