തിരുവനന്തപുരം:സംസ്ഥാനത്തെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള കേരളീയർക്കും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഹൃദ്യമായ വിഷു ആശംസ നേർന്നു.

'സമൃദ്ധിക്കും പുരോഗതിക്കുമൊപ്പം ആരോഗ്യപൂർണവും സുരക്ഷിതവുമായ ഭാവിയുടെ പ്രതീക്ഷയുണർത്തുന്ന വിഷു വരുംവർഷത്തിലുടനീളം ഏവർക്കും സമാധാനവും ഐശ്വര്യവും ഒരുമയും പ്രദാനം ചെയ്യട്ടെ '​ ഗവർണർ ആശംസസന്ദേശത്തിൽ പറഞ്ഞു.