ലക്നൗ: യു.പിയിലെ നോയിഡയിൽ കൊവിഡ് ഭേദമായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത രണ്ടു പേർക്ക് മൂന്നാം മൂന്നാം ഘട്ട പരിശോധനയിൽ പോസീറ്റീവ് ആയതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നോയിഡയിലെ ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്ന രോഗികൾക്ക് 24 മണിക്കൂറിനുള്ളിൽ രണ്ടുതവണ രോഗം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നതിനെ തുടർന്ന് വെള്ളിയാഴ്ച ഡിസ്ചാർജ് ചെയ്തു. എന്നാൽ ഡിസ്ചാർജ് ചെയ്തപ്പോൾ എടുത്ത സാമ്പുകളുകൾ വീണ്ടും പോസീറ്റീവ് ആയി. ഇക്കാര്യം മെഡിക്കൽ സംഘം അന്വേഷിച്ചതിന് ശേഷം വിശദമായ റിപ്പോർട്ട് കേന്ദ്രത്തിന് അയക്കും. ദക്ഷിണ കൊറിയയിൽ കൊവിഡ് നെഗറ്റീവായ 90 ഓളം പേർക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചിരുന്നു.