rupee

 ഓഹരി വിപണിയും നഷ്‌ടത്തിൽ

കൊച്ചി: ഡോളറിനെതിരെ രൂപ ഇന്നലെ വ്യാപാരത്തിനിടെ ഒരുവേള സർവകാല റെക്കാഡ് താഴ്‌ചയായ 76.45ലേക്ക് ഇടിഞ്ഞു. ആഗോളതലത്തിൽ മറ്റു കറൻസികൾക്കെതിരെ ഡോളർ ദുർബലമായതിന്റെ ചുവടുപിടിച്ച്, കരകയറിയ രൂപ വ്യാപാരാന്ത്യം 76.27ലാണുള്ളത്. ഓഹരി വിപണികളുടെ തകർച്ചയാണ് രൂപയെ ഇന്നലെ ആടിയുലച്ചത്.

സെൻസെക്‌സ് 469 പോയിന്റ് ഇടിഞ്ഞ് 30,690ലും നിഫ്‌റ്റി 118 പോയിന്റ് നഷ്‌ടവുമായി 8,993ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ധനകാര്യ, വാഹന ഓഹരികളാണ് ഏറെ നഷ്‌ടം രുചിച്ചത്. റിലയൻസ് ഇൻഡസ്‌ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.ഡി.എഫ്.സി., മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹീറോ മോട്ടോകോർപ്പ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ബജാജ് ഫിനാൻസ് എന്നിവയാണ് ഓഹരി വിപണിയെ നഷ്‌ടത്തിലേക്ക് തള്ളിയ മുൻനിര ഓഹരികൾ.