covid-relife

തിരുവനന്തപുരം: സർക്കാർ സർവീസിൽ സ്‌പോർട്സ് ക്വാട്ടയിൽ ഫെബ്രുവരിയിൽ നിയമനം ലഭിച്ച 194 കായികതാരങ്ങൾ തങ്ങളുടെ ആദ്യത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ഇതിനുള്ള സമ്മതപത്രം താരങ്ങൾ കായികമന്ത്രി ഇ.പി.ജയരാജനു കൈമാറി. യുവജന കമ്മിഷൻ അദ്ധ്യക്ഷയും 13 അംഗങ്ങളും തങ്ങളുടെ ഒരു മാസത്തെ ഓണറേറിയവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.