തിരുവനന്തപുരം :കൊവിഡ് ഭീതിയെ തുടർന്ന് നഗരസഭ അട്ടക്കുളങ്ങര സെൻട്രൽ സ്‌കൂളിൽ പാർപ്പിച്ചിട്ടുള്ള യാചകരുൾപ്പെടെയുള്ളവരുടെ ക്യാമ്പിൽ നഗരസഭയുടെ വിഷുക്കൈനീട്ടം നൽകാൻ മന്ത്രി എ.സി.മൊയ്തീൻ എത്തി. എല്ലാവർക്കും കൈനീട്ടമായി മുണ്ടും ഷർട്ടും നൽകി. 'ഇവരാരും അനാഥരല്ലെന്നും നാടിനു വേïപ്പെട്ടവരാണെന്നും മന്ത്രി പറഞ്ഞു. ലോക്ക് ഡൗൺ കഴിഞ്ഞാലും ഇവരെ കൈവിടില്ലെന്ന് മേയർ കെ.ശ്രീകുമാറും വ്യക്തമാക്കി.ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പാളയം രാജൻ,എസ്.പുഷ്പലത,സെക്രട്ടറി.എൽ.എസ്.ദീപ,ഹെൽത്ത് ഓഫീസർ ഡോ.എ. ശശികുമാർ എന്നിവർ പങ്കെടുത്തു.