pinarayi-vijayan


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. കണ്ണൂരിൽ രണ്ടു പേർക്കും പാലക്കാട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ രണ്ടുപേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചിരിക്കുന്നത്. ഒരാൾ വിദേശത്ത് നിന്നും എത്തിയതാണ്. ഇന്ന് മാത്രം സംസ്ഥാനത്ത് 19 പേർക്കാണ് രോഗം ഭേദമായിരിക്കുന്നത്. കാസർകോട് 12 പേർക്കും, പത്തനംതിട്ട, തൃശൂർ എന്നീ ജില്ലകളിൽ നിന്നും മൂന്ന് പേർക്ക് വീതവും, കണ്ണൂരിൽ ഒരാൾക്കുമാണ് രോഗം ഭേദമായിരിക്കുന്നത്.

നിലവിൽ സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളത് 178 പേരാണ്. 86 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇത്തവണത്തെ വിഷു കൈനീട്ടം നാടിന് വേണ്ടിയാകട്ടെ എന്നും ഏവർക്കും അംബേദ്‌കർ ജയന്തി ആശംസയും വിഷു ദിനാശംസയും നേർന്നുകൊണ്ട് കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള ഇന്ന് വൈകിട്ടത്തെ വാർത്താ സമ്മേളനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കൊവിഡ് പ്രതിരോധത്തിന് സംസ്ഥാനത്ത് പുതിയ പൊലീസ് സ്റ്റേഷനുകൾ നാളെ മുതൽ പ്രവർത്തനം ആരംഭിക്കുമെന്നും വയനാട്, ഇടുക്കി, പത്തനംതിട്ട, രോഗബാധിതരുടെ എണ്ണം കുറയുകയും സുഖപ്പെടുന്നവർ കൂടുകയും ചെയ്യുന്നു. അദ്ദേഹം പറഞ്ഞു. കാസർകോട്, ഇടുക്കി എന്നീ ജില്ലകളിലാണ് പുതിയ പൊലീസ് സ്റ്റേഷനുകൾ നിലവിൽ വരികയെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിട്ടുവീഴ്ചയില്ലാതെ നിയന്ത്രണം പാലിക്കണമെന്നും നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന ചിന്ത അപകടകരമാണെന്നും ലോക്ക്ഡൗൺ അവസാനിക്കുന്നു എന്ന പ്രതീതി ഉണ്ടായോ എന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജാഗ്രതയിൽ അൽപ്പം പോലും കുറവ് വരുത്താവുന്ന അവസ്ഥയല്ല ഉള്ളത്.

നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുക പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം. പ്രവാസികളുടെ പ്രശ്നം വല്ലാതെ അലട്ടുന്നു. ഇക്കാര്യം ആവർത്തിച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. പ്രവാസി വിഷയത്തിൽ ഇന്നും വിശദമായ കത്തയച്ചു. അദ്ദേഹം പറഞ്ഞു. ഇന്നുണ്ടായ ജനത്തിരക്ക് ഗൗരവമായി കാണുന്നുവെന്നും പൊതു കൂടിച്ചേരലുകൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോട്ടയത്ത് എലിപ്പനിയും ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്യപ്പെട്ടത് ഗൗരവമായി കാണുന്നു. രോഗങ്ങളുടെ വ്യാപനം തടയാൻ നടപടികൾ സ്വീകരിക്കും. മാലിന്യ നിർമാർജനം ഊർജിതമാകും. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ ഓൺലൈനിൽ ലഭ്യമാക്കി. സാമൂഹിക അടുക്കളയിൽ രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കണം. മുഖ്യമന്ത്രി പറഞ്ഞു.

ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനങ്ങൾ, പന്തൽ നിർമാണക്കാർ, ചെറുകിട കമ്പ്യൂട്ടർ സ്ഥാപനങ്ങൾ എന്നിവ തുറക്കാൻ അനുമതി നൽകും. നോക്കുകൂലി വീണ്ടും കൊണ്ടുവരാൻ ശ്രമം നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. നോക്കുകൂലി ചോദിക്കുന്നത് കൈയ്യുംകെട്ടി നോക്കിയിരിക്കില്ല. സംസ്ഥാനത്ത് 1,12,183 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,11,468 വീടുകളിലും 715 പേർ ആശുപത്രിയിലുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.