തിരുവനന്തപുരം: ഒന്നു വിളിച്ചാൽ മതി ചികിത്സിക്കാനായി ഡോക്ടർമാർ വീട്ടു പടിക്കലെത്തും. നഗരസഭാ പരിധിയിലുള്ളവർക്ക് ചികിത്സ വീട്ടിൽ എത്തിക്കുന്നതിനായി നഗരസഭയും ഭാരതീയ ചികിത്സാവകുപ്പും നടപ്പിലാക്കുന്ന പദ്ധതിയാണ് 'അരികെ'. പദ്ധതിയുടെ ഭാഗമായുള്ള ആയുർവേദ, സിദ്ധ മൊബയിൽ ഡിസ്‌പെൻസറികളുടെ ഫ്ളാഗ് ഒഫ് നാളെ രാവിലെ 10ന് നഗരസഭാങ്കണത്തിൽ മേയർ കെ. ശ്രീകുമാർ നിർവഹിക്കും. ലോക് ഡൗൺ പശ്ചാത്തലത്തിൽ പരമാവധി ആളുകൾ ആശുപത്രികളിലേക്ക് എത്തുന്നത് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് മൊബയിൽ ഡിസ്‌പെൻസറികൾ നിരത്തിലറങ്ങുന്നത്. നഗരസഭയുടെ ഹെൽപ്പ് ഡെസ്‌കുമായി ചേർന്നാണ് പ്രവർത്തനം. സേവനത്തിനായി ബന്ധപ്പെടേണ്ട നമ്പറുകൾ - 9496434409, 9496434410,7736167094.