ന്യൂഡൽഹി: മൂന്നാഴ്ചക്കാലം നീണ്ട ലോക്ഡൗൺ ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ സൃഷ്ടിച്ചത് 7-8 ലക്ഷം കോടി രൂപയുടെ നഷ്ടമെന്ന് വ്യവസായ-വാണിജ്യ മേഖലയുടെ അനുമാനം. ഫാക്ടറികളും വാണിജ്യ സ്ഥാപനങ്ങളും പൂട്ടിയതും റോഡ്, വ്യോമ, റെയിൽ ഗതാഗതം നിലച്ചതും കനത്ത തിരിച്ചടിയായി. ഉപഭോക്തൃ ഉപഭോഗം, നിക്ഷേപം, കയറ്റുമതി, സമ്പദ് ഇടപാടുകൾ തുടങ്ങിയവയിൽ 70 ശതമാനം വരെ ഇടിവുണ്ടായി.
കൃഷി, ഖനനം, ബാങ്കിംഗ്, ഐ.ടി എന്നിങ്ങനെ ഏതാനും മേഖലകൾക്ക് മാത്രമാണ് ലോക്ക് ഡൗണിൽ പ്രവർത്തനാനുമതി ലഭിച്ചത്. ലോക്ക് ഡൗണിൽ പ്രതിദിനം 35,000 കോടി രൂപയുടെ നഷ്ടം ഉണ്ടാകുന്നുണ്ടെന്ന് അക്യൂട്ട് റേറ്രിംഗ്സ് ആൻഡ് റിസർച്ച് അഭിപ്രായപ്പെട്ടു. ഇതുവരെ മൊത്തം നഷ്ടം 7.5 ലക്ഷം കോടി രൂപയോളമാണ്.
നഷ്ടക്കണക്ക്
(ലോക്ക് ഡൗണിൽ നേരിട്ട നഷ്ടം)
ചരക്ക് ഗതാഗതം : ₹35,200 കോടി
റിയൽ എസ്റ്റേറ്റ് : ₹1ലക്ഷം കോടി
വ്യാപാര മേഖല : ₹2.28 ലക്ഷം കോടി
റീട്ടെയിൽ മേഖല : ₹5.33 ലക്ഷം കോടി
1.5%
ലോക്ക് ഡൗണും കൊവിഡും സൃഷ്ടിച്ച ഞെരുക്കം മൂലം ഇന്ത്യൻ ജി.ഡി.പി വളർച്ച 2020-21ൽ 1.5 ശതമാനത്തിലേക്ക് വരെ ഇടിഞ്ഞേക്കാമെന്ന് ലോകബാങ്ക് ഉൾപ്പെടെ അഭിപ്രായപ്പെട്ടിട്ടുണ്ട്. 2018-19ൽ വളർച്ച 6.1 ശതമാനമായിരുന്നു.