peter-bonnetti

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാൾ ക്ളബ് ചെയൽസിയുടെ മുൻ ഗോൾ കീപ്പർ പീറ്റർ ബൊണേറ്റി അന്തരിച്ചു.78 വയസായിരുന്നു.ദീർഘകാലമായി അസുഖബാധിതനായിരുന്നു. ക്യാറ്റ് എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ബൊണേറ്റി 1960കളിലും 70 എഴുപതുകളിലും ചെൽസിയുടെ സൂപ്പർഗോളിയായിരുന്നു. 20 വർഷം ചെൽസിയുടെ നീലക്കുപ്പായമണി. അദ്ദേഹം 729 മത്സരങ്ങളിൽ വലകാത്തു.എന്നാൽ ഇക്കാലയളവിൽ ഇതിഹാസങ്ങളായ ഗോർഡൺ ബാങ്ക്സും പീറ്റർ ഷിൽട്ടണും നിറഞ്ഞുനിന്നതിനാൽ ബൊണേറ്റിക്ക് വെറും ഏഴ് മത്സരങ്ങളിൽ മാത്രമാണ് ഇംഗ്ളണ്ട് ടീമിന്റെ വല കാക്കാനായത്.