ലണ്ടൻ: കൊവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പരിശോധനാഫലം നെഗറ്റീവായതായി റിപ്പോർട്ട്. കൊവിഡ് രോഗലക്ഷണങ്ങളോടെ ഈ മാസം 5ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ബോറിസ് ജോൺസണിന്റെ നില ഗുരുതരമായതിനെത്തുടർന്ന് അദ്ദേഹത്തെ ഐ.സി.യുവിലാക്കിയിരുന്നു. ഞായറാഴ്ചയാണ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തത്. രോഗബാധ നെഗറ്രീവായെങ്കിലും ചികിത്സകൾ തുടരണമെന്നും വിശ്രമം വേണമെന്നും വൈദ്യസംഘം അറിയിച്ചു.