ലണ്ടൻ : കൊവിഡ് മൂലം തടസപ്പെട്ടിരിക്കുന്ന ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിന്റെ അവശേഷിക്കുന്ന മത്സരങ്ങൾ ഹോം ആൻഡ് എവേ ക്രമം മാറ്റി വിഖ്യാതമായ വെംബ്ളി സ്റ്റേഡിയത്തിലും സെന്റ് ജേക്കബ്സ് പാർക്ക് സ്റ്റേഡിയത്തിലും മാത്രമായി നടത്താൻ ഇംഗ്ളീഷ് ഫുട്ബാൾ അസോസിയേഷൻ ആലോചിക്കുന്നു. ടീമുകൾക്ക് മത്സരങ്ങൾക്ക് വേണ്ടിയുള്ള യാത്ര ഒഴിവാക്കുന്നതിനാണിത്. വെംബ്ളിയിൽ ഒരു ദിവസം തന്നെ ഒന്നിലേറെ മത്സരങ്ങൾ നടത്താനുള്ള സൗകര്യമുണ്ട്. അതേസമയം ലീഗ് എന്ന് പുനരാരംഭിക്കാനാകും എന്നതിൽ അസോസിയേഷൻ ഒരു ഉറപ്പും നൽകുന്നില്ല.