വർക്കല: കരുനിലകോട് ലക്ഷം വീട്ടിൽ കുഞ്ഞിക്കുട്ടിയുടെയും പരേതനായ സോമന്റെയും മകൾ സരസ്വതി(38) എലിപ്പനി ബാധിച്ച് മരിച്ചു.കഴിഞ്ഞ 2 വർഷത്തിനിടെ കരുനിലകോട് പ്രദേശത്ത് എലിപ്പനി ബാധിച്ച് മരിച്ചവർ ഇതോടെ മൂന്നായി .
പനിയെത്തുടർന്ന് ഇക്കഴിഞ്ഞ 11ന് സരസ്വതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . ഞായറാഴ്ച 7.30 ഓടെ മരണം സംഭവിച്ചു. കൂലിപ്പണിക്കാരിയായിരുന്നു . ഭർത്താവ് മണികണ്ഠൻ. മക്കൾ :ശരത്, ശ്യം, ശ്യാമ.