മുംബയ്: സമ്പദ്‌വളർച്ചയ്ക്ക് മേൽ കൊവിഡ് സൃഷ്‌ടിച്ച ആശങ്കയുടെ പശ്‌ചാത്തലത്തിൽ കഴിഞ്ഞമാസം മ്യൂച്വൽഫണ്ടുകളിലെ കടപ്പത്രങ്ങളിലുണ്ടായ നിക്ഷേപ നഷ്‌ടം 1.95 ലക്ഷം കോടി രൂപ. ഫെബ്രുവരിയിൽ 28,000 കോടി രൂപയായിരുന്നു നഷ്‌ടമെന്ന് അസോസിയേഷൻ ഒഫ് മ്യൂച്വൽഫണ്ട്‌സ് ഇൻ ഇന്ത്യ വ്യക്തമാക്കി.