രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തിലേക്ക്
#കഴിഞ്ഞ 24 മണിക്കൂറിനിടെ 905 പുതിയ രോഗികൾ, 51 മരണം.
#ഇതോടെ രാജ്യത്തെ ആകെ രോഗികൾ: 9352 . മരണം 324.
ഒറ്റനോട്ടത്തിൽ
മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതർ 2,064 . മരണം 150.
തമിഴ്‌നാട് 98 പുതിയ കേസുകൾ. ആകെ 1,173. മരണം 11
ഡൽഹി 1,154. മരണം 24.
ജമ്മുകാശ്മീരിൽ 25 പുതിയ കേസുകൾ. ആകെ 270.
രാജസ്ഥാനിൽ പുതിയ 43 കേസുകൾ. ആകെ 847
മദ്ധ്യപ്രദേശിൽ 556622 പേർക്ക്. മരണം 44.
ഒഡിഷയിൽ പുതിയ ഒരു കേസുകൂടി.ആകെ 55.
ഹരിയാനയിൽ182 കേസുകൾ
ആന്ധ്രപ്രദേശിൽ 12 പുതിയ കേസുകൾ. ആകെ 432.
നാഗാലാൻഡിൽ ആദ്യ കേസ്.
ഗുജറാത്തിൽ 26 പുതിയ കേസുകൾ. ഒരാൾ കൂടി മരിച്ചു.
ബീഹാറിൽ 65
കർണാടകയിൽ പുതിയ 15 കേസുകൾ. ആകെ 247
ഡൽഹിയിലെ സ്വകാര്യ ആശുപത്രി ഡോക്ടർക്ക് കൊവിഡ്
ലോക്ഡൗണിനെ തുടർന്ന് രാജ്യത്ത് കുടുങ്ങിയ വിദേശികളിൽ വിസാ കാലാവധി തീർന്നവരുടെ കാലാവധി ഏപ്രിൽ 30വരെ സൗജന്യമായിനീട്ടി. വിദേശികളോട് ഓൺലൈനായി അപേക്ഷിക്കണം
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ, കമ്മിഷണർമാരായ അശോക് ലവാസ, സുശീൽ ചന്ദ്ര എന്നിവർ അടിസ്ഥാനശമ്പളത്തിന്റെ 30 ശതമാനം ഒരു വർഷത്തേക്ക് കൊവിഡ് പ്രതിരോധ ഫണ്ടിലേക്ക് സംഭാവന നൽകി.
റേഷൻ കടകളിലൂടെ മുളക് പൊടി, മഞ്ഞൾപൊടി, പരിപ്പ് തുടങ്ങി 19 സാധനങ്ങൾ അടങ്ങിയ കിറ്റ് 500 രൂപയ്ക്ക് നൽകും.