ദുബായ് : കൊവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാത്തരം വിസകള്‍ക്കും യു.എ.ഇ 2020 അവസാനംവരെ കാലാവധി നീട്ടി നല്‍കി. സന്ദര്‍ശക വിസ, എന്‍ട്രി പെര്‍മിറ്റ്, എമിറേറ്റ്സ് ഐ.ഡി എന്നിവയും കാലാവധി നീട്ടിനൽകിയവയിൽപ്പെടുന്നു. മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി കഴിഞ്ഞവയ്ക്കാണ് നിയമം ബാധകം.
യു.എ.ഇയ്ക്കകത്തും പുറത്തുമുള്ള എല്ലാ താമസ വിസക്കാർക്കും ഈ വര്‍ഷാവസാനം വരെ ആനൂകൂല്യം ലഭിക്കും.ഫെഡറല്‍ അതോറിട്ടി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വക്താവാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി മലയാളികള്‍ക്ക് ആശ്വാസമായിരിക്കുകയാണ് യു.എ.ഇ.യുടെ പുതിയ തീരുമാനം.