കമ്മ്യൂണിറ്റി കിച്ചന് നൽകും
ഗായിക മധുശ്രീ നാരായൺ
ഇപ്പോഴത്തെ അവസ്ഥയിൽ ആഹാരത്തിന് വകയില്ലാതെ ബുദ്ധിമുട്ടുന്നവർക്ക് അത് എത്തിക്കുന്നതാണ് ഏറ്റവും വലിയ പുണ്യം. അതിനെ ഏറ്റവും നല്ല ചോയ്സ്. നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണാണ്. എന്റെ കൈനീട്ടം അങ്ങോട്ടു സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ വിഷുവിനും നമ്മൾ സ്വന്തം വീട്ടുകാർക്കു വേണ്ടി പ്രാർത്ഥിക്കും. ഇത്തവണ അങ്ങനെയല്ല. ലോകത്തിനു വേണ്ടിയാണ് പ്രാർത്ഥിക്കുന്നത്. വിഷു കഴിയുമ്പോൾ കൊവിഡ് ലോകം വിട്ടു പോയി ഇവിടെ ഐശ്വര്യം കൈവരാനാണ് എന്റെ പ്രാർത്ഥന.
കൊവിഡ് പ്രവർത്തനത്തിന്
ഗണപതി
ഇത്തവണ എന്റെ വിഷുകൈനീട്ടം കൊവിഡ് പ്രവർത്തനങ്ങൾക്കാണ്. കമ്മ്യൂണിറ്റി കിച്ചണിനെ ഏതെങ്കിലും വിധത്തിൽ സഹായിക്കാനാണ് താത്പര്യം. നാടിനു വേണ്ടി സഹായം ചെയ്യുന്നതിൽ ഞാൻ പിന്നോട്ടു പോകില്ലെന്നുറപ്പിച്ചു പറയാം.വീട് കണ്ണൂരാണെങ്കിലും ഇപ്പോൾ കൊച്ചിയിൽ ഫ്ലാറ്റിൽ ജ്യേഷ്ഠനൊപ്പമാണ്. അതുകൊണ്ട് കുടുംബത്തിലെ മുതിർന്നവരിൽ നിന്നും ഇത്തവണ വിഷു കൈനീട്ടം വാങ്ങാനാകില്ല. എങ്കിലും കൊച്ചു സമ്പാദ്യത്തിൽ നിന്ന് ഒരു വിഹിതം നൽകാനാണ് തീരുമാനം.
മുഖ്യമന്ത്രിക്ക് നൽകും
ചേതൻ ജയലാൽ
എനിക്ക് ഇത്തവണ കിട്ടുന്ന കൈനീട്ടം മുഴുവനായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ഇപ്പോൾ എല്ലാവരും സർക്കാരിനൊപ്പം നിൽക്കേണ്ട സമയമാണ്. ഈ ദുരിതം വിതയ്ക്കുന്ന രോഗം ഇന്ത്യയിൽ നിന്ന് മാത്രമല്ല ഈ ലോകത്തു നിന്നു തന്നെ പോകേണ്ടതാണ്. ഒത്തൊരുമിച്ച് നിൽക്കണം. നല്ലതുപോലെ വിഷുകൈ നീട്ടം വാങ്ങിയ ഭൂതകാലമൊന്നുമല്ല എനിക്കുള്ളത്.
പാവപ്പെട്ടവർക്ക് അന്നം നൽകും
ശിവാനി എം.ആർ
ലോക്ക് ഡൗണാണെങ്കിലും വീട്ടിൽനിന്ന് കൈനീട്ടം കിട്ടുമെന്ന് പ്രതീക്ഷയുണ്ട്. ഇത്തവണ കൈനീട്ടം കിട്ടുന്നതുക പാവപ്പെട്ടവന് അന്നം നൽകാൻ ഉപയോഗിക്കാനാണ് തീരുമാനം. ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി മിലാപ് എന്ന എൻ.ജി.ഒയുമായി സഹകരിച്ച് ഹോപ്, നോട്ട് ഹംഗർ എന്ന പദ്ധതി നടപ്പിലാക്കുന്നുണ്ട്. അർഹതപ്പെട്ടവരിലേക്ക് ഭക്ഷണമെത്തിക്കുകയാണ് അവർ. നേരത്തെതന്നെ അതിലേക്ക് സംഭാവന ചെയ്തിരുന്നു. കൈനീട്ടം കിട്ടുന്ന തുകയും അതിലേക്കുതന്നെ കൊടുക്കും.