ന്യൂഡൽഹി: വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'എല്ലാവർക്കും ആഹ്ളാദപൂർണമായ വിഷു ആശംസകൾ! പുതുവർഷം പുതിയ പ്രതീക്ഷയും ഊർജവും പ്രദാനം ചെയ്യുന്നു. എല്ലാവർക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെ'-മോദി ട്വീറ്റ് ചെയ്തു. മലയാളത്തിലും ഇംഗ്ലീഷിലുമായാണ് അദ്ദേഹം ആശംസയറിയിച്ചത്.
എല്ലാവർക്കും ആഹ്ളാദപൂർണമായ വിഷു ആശംസകൾ! പുതുവർഷം പുതിയ പ്രതീക്ഷയും ഊർജവും പ്രദാനംചെയ്യുന്നു. എല്ലാവർക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെ.
— Narendra Modi (@narendramodi) April 14, 2020
Happy Vishu to everyone! A new year brings new hope and new energy. May the coming year bring good health and well-being in everyone’s lives.
അതേസമയം, രാജ്യത്ത് ലോക്ക്ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ടുള്ള മാർഗനിർദേശം പുറപ്പെടുവിക്കാൻ ഇന്ന് രാവിലെ പത്തിന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ കേന്ദ്രം തീരുമാനിച്ചതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. മാര്‍ച്ച് 25ന് പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
മുഖ്യമന്ത്രിമാരുമായി ദിവസങ്ങൾക്ക് മുമ്പ് നടത്തിയ വീഡിയോ കോൺഫറൻസിൽ ലോക്ക് ഡൗൺ നീട്ടാൻ ധാരണയായിരുന്നു. ചില സംസ്ഥാനങ്ങൾ ഇതിനോടകം ലോക്ക് ഡൗൺ നീട്ടുകയും ചെയ്തിട്ടുണ്ട്. ഘട്ടംഘട്ടമായി നിയന്ത്രങ്ങൾ നീക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ചില മേഖളകളിൽ ഇളവുകളോടെയായിരിക്കും രണ്ടാംഘട്ട ലോക്ക് ഡൗൺ എന്നാണ് സൂചന. ഏതൊക്കെ മേഖലകളിലാവും ഇളവെന്ന് പ്രധാനമന്ത്രി ഇന്ന് വിശദീകരിക്കും.