തിരുവനന്തപുരം: നോക്കുകൂലി ചോദിച്ചാല്‍ ജാമ്യമില്ലാ കുറ്റമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്‌റ. തിരുവല്ലയില്‍ സൗജന്യ ഭക്ഷ്യ എണ്ണ ഇറക്കാന്‍ സി.ഐ.ടി.യുക്കാർ നോക്കുകൂലി ചോദിച്ചതിനോടു പ്രതികരിക്കുകയായിരുന്നു ഡി.ജി.പി. തിരുവല്ലയില്‍ യൂണിയനുകള്‍ നോക്കുകൂലി ആവശ്യപ്പെട്ടതിനെതിരെ മുഖ്യമന്ത്രിയും ഇന്നലെ പ്രതികരിച്ചിരുന്നു.
നോക്കുകൂലി തൊഴിലാളി സംഘടനകളും സമൂഹവും തള്ളിക്കളഞ്ഞതാണ്. അനര്‍ഹമായി കൂലി ആവശ്യപ്പെട്ടാല്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇന്നലെ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.