1. രാജ്യത്ത് ലോക്ക്ഡൗണ്‍ 19 ദിവസത്തേക്ക് കൂടി നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. മേയ് മൂന്നു വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. ഏപ്രില്‍ 20 വരെ കടുത്ത നിയന്ത്രണങ്ങള്‍ തുടരും. മുന്‍പത്തേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി. തീവ്രബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരേണ്ടിവരും. രാജ്യത്ത് കൂടുതല്‍ തീവ്രബാധിത പ്രദേശങ്ങള്‍ ഉണ്ടാകാന്‍ അനുവദിക്കരുത്. 20ന് ശേഷം സ്ഥിതിഗതികള്‍ കൂടുതല്‍ അവലോകനം ചെയ്യേണ്ടതുണ്ട്. രോഗ്യവ്യാപനം കുറയുന്ന ഇടങ്ങളില്‍ 20ന് ശേഷം ഇളവുകള്‍ പ്രഖ്യാപിക്കും എന്നും പ്രധാനമന്ത്രി അറിയിച്ചു. പുതിയ ഹോട്ട്സ്‌പോട്ടുകള്‍ ഉണ്ടാകാതെ നോക്കണം, അത് വലിയ വെല്ലുവിളികള്‍ ഉണ്ടാക്കും. ഏതെങ്കിലും ഘട്ടത്തില്‍ സ്ഥിതി ഗതികള്‍ കൈവിട്ട് പോയാല്‍ വീണ്ടും കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുംഏഴു നിര്‍ദ്ദേശങ്ങളാണ് കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുന്നോട്ട് വച്ചത്.
2. മുന്‍പ് രോഗങ്ങള്‍ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം അവര്‍ക്ക് രോഗ സാധ്യത കൂടുതലായതിനാല്‍ കരുതല്‍ വേണം, സാമൂഹിക അകലം പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം, മാസ്‌ക് ധരിക്കണം, രോഗ പ്രതിരോധ ശേഷി കൂട്ടാന്‍ ശ്രമിക്കണം, ആരോഗ്യ സേതു മൊബൈല്‍ അപ്പ് ഡൗണ്‍ലോഡ് ചെയ്ത് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പിന്തുടരണം, ദരിദ്ര വിഭാഗങ്ങളെ സംരക്ഷിക്കാന്‍ എല്ലാവരും മുന്നോട്ട് വരണം, ജോലിയില്‍ നിന്ന് പുറത്താക്കുന്ന സാഹചര്യം ഉണ്ടാകരുത് , കൊവിഡ് പ്രതിരോധ പ്രവര്‍ത്തകരെ ആദരിക്കണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ട വച്ചത്. കൊവിഡ് 19 നെതിരെ രാജ്യത്ത് നടക്കുന്നത് അതിശക്തമായ പ്രതിരോധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കൊവിഡിനെതിരായ യുദ്ധം വിജയകരമാണ്. അതിന് വേണ്ടി ഒപ്പം നിന്ന ജനങ്ങളെ നമിക്കുന്നു. ലോക്ക് ഡൗണ്‍ മൂലമുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് പൂര്‍ണ്ണ ബോധ്യമുണ്ട്. എല്ലാ ബുദ്ധിമുട്ടുകളും സഹിച്ചാണ് ജനങ്ങള്‍ കൊവിഡ് പോരാട്ടത്തില്‍ ഒപ്പം നിന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
3.പലരും വീട്ടില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്, ഭക്ഷണത്തിന് പോലും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഒരു പട്ടാളക്കാരനെ പോലെ ദൗത്യം നിര്‍വഹിക്കുന്ന നിങ്ങളെ എല്ലാവരെയും ആദരപൂര്‍വ്വം നമിക്കുന്നു. ലോകം മുഴുവന്‍ കൊവിഡിനെ നേരിടുകയാണ്. ലോകത്ത് മറ്റ് പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ് എന്നും പ്രധാനമന്ത്രി. 21 ദിവസത്തെ ലോക്ക് ഡൗണ്‍ കാലാവധി ഇന്ന് തീരാനിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യാനെത്തിയത്. നേരത്തെ ജനതാ കര്‍ഫ്യു പ്രഖ്യാപിച്ചും അതിന് ശേഷം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാനുമെല്ലാം പ്രധാനമന്ത്രി രാജ്യത്തോട് സംസാരിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതിന് ദീപം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട ഒരു വീഡിയോ സന്ദേശവും പ്രധാനമന്ത്രി പുറത്ത് വിട്ടിരുന്നു. കൊവിഡ് മുന്‍കരുതലും ജാഗ്രതാ നടപടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും എല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രി വിശദമായി വിലയിരുത്തിയിരുന്നു.
6. സമൃദ്ധിയടേയും സന്തോഷത്തിന്റേയും നല്ലകാലം വീണ്ടും വരുമെന്ന പ്രത്യാശെേയാട മലയാളികള്‍ ഇന്ന് കണികണ്ടു. പ്രളയവും വരള്‍ച്ചയും അടക്കം എണ്ണമറ്റ പ്രതിസന്ധികള്‍ കടന്നു പോന്ന മലയാളിക്ക് അതിജീവന ചരിത്രത്തിലെ പുതിയ അധ്യായമാണ് കൊവിഡ് കാലത്തെ വിഷു. എല്ലാവര്‍ക്കും കൗമുദി ടി.വിയുടെ ആഹ്ലാദ പൂര്‍ണമായ വിഷു ആശംസകള്‍, എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററില്‍ മലയാളത്തിലും ഇംഗ്ലീഷിലും ആയാണ് പ്രധാനമന്ത്രിയുടെ വിഷു ആശംസ. എല്ലാവര്‍ക്കും ആഹ്ലാദ പൂര്‍ണ്ണമായ വിഷു ആശംസിക്കുന്നതായി അദ്ദേഹം പറഞ്ഞു