lock-down

ന്യൂഡൽഹി: കൊവിഡ് രോഗവ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ മേയ് മൂന്ന് വരെ നീട്ടിയ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പ്രധാനമന്ത്രി. നാളെ മുതല്‍ ഒരാഴ്ചത്തേക്ക് രാജ്യത്ത് കടുത്ത നിയന്ത്രണം ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്.

ഏപ്രില്‍ 20 ന് ശേഷം സ്ഥിതിഗതികള്‍ കൂടുതല്‍ അവലോകനം ചെയ്യേണ്ടതുണ്ടെന്നും രോഗവ്യാപനം കുറയുന്ന ഇടങ്ങളില്‍ ഏപ്രില്‍ 20ന് ശേഷം ഉപാധികളോടെ ഇളവുകള്‍ നല്‍കുമെന്നും സാഹചര്യം മാറിയാല്‍ ഇളവുകല്‍ പിന്‍വലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

1-ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക, ​മാസ്ക്ക് ധരിക്കുക

2-മുതിര്‍ന്നവര്‍ക്ക് പ്രത്യേക കരുതല്‍ നല്‍കണം

3-ആരോഗ്യപ്രവര്‍ത്തകരെ മാനിക്കണം

4- ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കണം

5- പ്രതിരോധ ശേഷികൂട്ടുക

6-പാവപ്പെട്ടവരെ സഹായിക്കുക

7-ജീവനക്കാരെ പിരിച്ചു വിടരുത്

തുടങ്ങിയ ഏഴ് നിര്‍ദ്ദേശങ്ങളാണ് അദ്ദേഹം മുന്നോട്ട് വച്ചത്. സാമൂഹിക അകലം പാലിക്കണമെന്നും മുഖാവരണം അണിയണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മാർച്ച് 25ന് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ഇന്ന് അവസാനിക്കാനിരിക്കയാണ് പ്രധാനമന്ത്രി ലോക്ക് ഡൗൺ മേയ് മൂന്ന് വരെ നീട്ടിയത്. സംസ്ഥാനങ്ങളുടേത് ഉൾപ്പെടെ വിവിധ ആളുകളിൽനിന്നുള്ള അഭിപ്രായം അനുസരിച്ചാണ് ലോക്ക് ഡൗൺ നീട്ടാൻ തീരുമാനിച്ചതെന്നു പ്രധാനമന്ത്രി പറഞ്ഞു.