ഓ മൈ ഗോഡിൽ ഒരു ഫാക്ടറിയുടെ മുന്നിൽ നിരാഹാര സമരം നടത്തുന്ന ഒരു പാർട്ടിയുടെ കഥയാണ് പറയുന്നത്. നിരാഹാര സമരത്തിന് ഒരു ചെറുപ്പക്കാരൻ എത്തുന്നു. തുടർന്ന് അദ്ദേഹം പുറം ലോകം അറിയാതെ ഭക്ഷണം കഴിക്കുന്നു. ഇങ്ങനെ നിരാഹാരം കിടക്കുന്ന ആളിന്റെ പ്രവർത്തിയിൽ നാട്ടുകാർ പ്രശ്നമുണ്ടാകുന്നതും അയാൾക്ക് പണി കിട്ടുന്നതുമാണ് ഓ മൈ ഗോഡ് എപ്പിസോഡ് പറയുന്നത്. ചിരി നിറച്ച എപ്പിസോഡ് യൂ ടൂബിലും ഹിറ്റായിക്കഴിഞ്ഞു.