tamil-nadu

ചെന്നെെ: ആനക്കുട്ടിയെ ചുമലിലേന്തി ഒരു ഫോറസ്റ്റ് ഗാർഡ്. സംഭവം നടന്ന കഥയാണ്. അപകടത്തിലായ ആനക്കുട്ടിയെ രക്ഷിച്ച ശേഷം തന്റെ ചുമലിലേന്തി അതിന്റെ അമ്മയായ ആനയുടെ അടുക്കലുമെത്തിച്ചു ഈ ഫോറസ്റ്റ് ഗാർഡ്. പളനിച്ചാമി ശരത് കുമാർ എന്ന വ്യക്തിയാണ് ഈ സാഹസം കാട്ടിയത്. 2017 ഡിസംബറിൽ നടന്ന ഒരു സംഭവമാണിത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ ദീപിക ബാജ്പായ് ആണ് ഈ ചിത്രത്തിന് അഭിനന്ദനം അറിയിച്ച് വീണ്ടും ട്വീറ്റ് ചെയ്തത്. തുടർന്ന് ഇതിന് നന്ദി അറിയിച്ച് പളനിച്ചാമി ശരത്തും ട്വീറ്റ് പങ്കുവച്ചു. കൂടെ അന്ന് നടന്ന സംഭവം വിശദീകരിക്കുകയും ചെയ്തു.

ഒരു ഫ്ലാഷ്ബാക്ക് ചിത്രം. കുഴിയിൽ വീണ ആനക്കുട്ടിയെ തോളിലേറ്റി അതിന്റെ അമ്മയ്ക്കടുക്കലേക്ക് എത്തിച്ചു എന്ന അറിക്കുറിപ്പോടെയായിരുന്നു ദീപിക ചിത്രം പങ്കുവച്ചത്. തമിഴ്നാട്ടിലെ മേട്ടുപാളയത്തിന് സമീപത്തെ ഫോറസ്റ്റ് ടീമിന്റെ സംഘത്തിലുള്ളതായിരുന്നു ശരത് എന്നും പറയുന്നു.

2017 ഡിസംബറിൽ ഒരു പിടിയാന സ്ഥലത്തെ റോഡിൽ ഗതാഗതം തടസപ്പെടുത്തുന്നു എന്ന ഫോൺകോൾ വന്നിരുന്നു. പിന്നീട് ശരത് അടങ്ങുന്ന സംഘം അവിടെയെത്തി തിരച്ചിൽ നടത്തി. അതിനിടയിലാണ് കുട്ടിയാന ഒരു കുഴിയിൽ വീണു കിടക്കുന്നത് ശരത് കണ്ടത്.

"ആനക്കുട്ടി കുഴിയിൽ കിടക്കുന്നതായിരുന്നു ആദ്യം കണ്ടത്. അതിനെ രക്ഷിച്ചവെന്നും ശരത് പറയുന്നു. എന്നാൽ ആനക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം വളരെ കഠിനമായിരുന്നു. അതിന്റെ അമ്മയെ കണ്ടെത്താനായില്ല. ആനക്കുട്ടിക്ക് നടക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. തുടക്കത്തിൽ ഞങ്ങൾ നാലുപേരും അതിനെ ചുമന്നു. അതിന്റെ അമ്മയുടെ അടുത്തേക്കെത്തിക്കാൻ ശ്രമിച്ചു. റോഡിന് മറുവശത്താണ് അമ്മയാനെയെ കണ്ടത്. അത് ആക്രമിക്കുമോയെന്ന് ഞങ്ങൾ ഭയപ്പെട്ടു. പിന്നീട് ഞാൻ ഒറ്റയ്ക്ക് ചുമക്കാൻ തീരുമാനിച്ചു. 100 കിലോഗ്രാം ഭാരമുള്ള ആനയെ തോളിലേന്തി 50 മീറ്ററോളം നടന്ന് ഞാൻ അതിന്റെ അമ്മയ്ക്കരികിലെത്തിച്ചു"-ശരത്ത് ട്വിറ്ററിൽ കുറിച്ചു.

തിങ്കളാഴ്ചയാണ് ദീപിക വീണ്ടും ഫോട്ടോ ട്വിറ്ററിൽ പങ്കുവച്ചത്. തന്നെക്കാൾ ഭാരമുള്ള ആനയെ ചുമന്നുവരുന്ന പളനിച്ചാമിയുടെ ചിത്രമായിരുന്നു അത്. സംഭവം കഴിഞ്ഞ് രണ്ട് വർഷമായിട്ടുപോലും ഫോട്ടോ സോഷ്യൽമീഡിയയിൽ വീണ്ടും വെെറലായി. നിരവധി പേർ അഭിനന്ദനം അറിയിക്കുകയും ഷെയർ ചെയ്യുകയും ചെയ്തു.

Flashback pic. Rescue of an elephant calf by a forest guard from TamilNadu made news. Mr. Palanichamy carried the half on his shoulders which had fallen into a ditch. The calf was later united with its mother. pic.twitter.com/VKqbD3hrc0

— Dipika Bajpai (@dipika_bajpai) April 13, 2020