തിരുവനന്തപുരം: നാളെ നടത്താനിരുന്ന മന്ത്രിസഭാ യോഗം വ്യാഴാഴ്ചത്തേക്ക് മാറ്റി. കേന്ദ്ര സർക്കാരിന്റെ ലോക്ക് ഡൗൺ മാർഗനിർദേശങ്ങൾ നാളെ പുറത്തുവിടും. അതിനുശേഷം മാത്രമേ സംസ്ഥാനത്തിന്റ ഇളവുകളിൽ തീരുമാനമെടുക്കാനാവൂ എന്നതിനാലാണ് മന്ത്രിസഭാ യോഗം മാറ്റിയതെന്നാണ് റിപ്പോർട്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ലോക്ക്ഡൗൺ സംബന്ധിച്ച വിശദമായ മാർഗനിർദ്ദേശം മന്ത്രിസഭായോഗം ചർച്ചചെയ്യും. ഇതിനെ അടിസ്ഥാനമാക്കിയായിരിക്കും കേരളത്തിലെ ലോക്ക് ഡൗൺ എങ്ങനെ വേണമെന്ന് തീരുമാനിക്കുക. കേരളത്തിലെ രോഗവ്യാപനത്തിന്റെ സ്ഥിതി വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നാണ് അറിയുന്നത്.
ചില മേഖലകളിൽ നിയന്ത്രിതമായി ഇളവ് നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്‌റ വ്യക്തമാക്കിയിട്ടുണ്ട്.