ലോക്ക് ഡൗണിനിടെ വീടുകളിൽ ബോറടിച്ചിരിക്കുകയാണ് മിക്കവരും. സമയം പോകാൻ വേണ്ടി പലരും പാചക പരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. അവർക്ക് വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റിയ വിഭവമാണ് പുളി മിഠായി. എങ്ങനെയാണ് ഈ വിഭവം ഉണ്ടാക്കുക എന്ന് അഞ്ചാം ക്ലാസുകാരിയായ റിഫ അൽഹാൻ എന്ന കൊച്ചുമിടുക്കി 'അൽഹാൻസ് ഡ്രീം വേൾഡ്' എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ആവശ്യമായ സാധനങ്ങൾ
പുളി
ശർക്കര
പഞ്ചസാര
മുളകുപൊടി
ഉപ്പ്
നല്ല ജീരകം ചതച്ചത്
വെള്ളം
തയ്യാറാക്കുന്ന വിധം
ആദ്യം ശർക്കര പാനി ഉണ്ടാക്കുക. എന്നിട്ട് കുരു കളഞ്ഞ പുളി മിക്സിയിലിട്ട് അടിക്കുക. ശേഷം ശർക്കര പാനിയിലിട്ട് മിക്സ് ചെയ്യുക. കുറുകി വരുമ്പോൾ കുറച്ച് ഉപ്പ്, മുളക് പൊടി, നല്ല ജീരകം എന്നിവ ചേർത്ത് നന്നായി ഇളക്കുക.അടിയിൽ പിടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കുറുകിവരുമ്പോൾ പ്ലേറ്റിലോട്ട് മാറ്റുക. ചെറിയ ചൂടിൽ ഉരുട്ടി എടുക്കുക.