kerala

തിരുവനന്തപുരം: ലോക്ക് ഡൗൺ കഴിഞ്ഞ ശേഷം സർവകലാശാല പരീക്ഷകൾ നടത്തുന്ന കാര്യം ആലോചിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീൽ പറഞ്ഞു. മേയ് രണ്ടാം വാരമടക്കം നടക്കേണ്ട പരീക്ഷകൾ അതാത് സമയത്ത് തന്നെ നടത്താനാണ് ആലോചിക്കുന്നത്. അന്തിമതീരുമാനം നാളെ തിരുവനന്തപുരത്ത് നടക്കുന്ന വി.സിമാരുടെ യോഗത്തിൽ എടുക്കുമെന്നും ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിൽ പങ്കെടുക്കവെ മന്ത്രി പറഞ്ഞു.

മേയ് ഒന്നാം വാരത്തിന് ശേഷവും ലോക്ക് ഡൗൺ തുടരാൻ തീരുമാനിക്കുന്നെങ്കിൽ മാത്രമേ ഈ തീരുമാനം മാറ്റൂ എന്നും മന്ത്രി പറഞ്ഞു. ഓൺലൈനായി പരീക്ഷകൾ നടത്തുന്നതിന് നിലവിൽ സാങ്കേതിക പരിമിതികളുണ്ട്. ഓൺലൈൻ മൂല്യനിർണയം നടത്താനാകുമോ എന്ന കാര്യവും പരിശോധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.