-travel

അബുദാബി: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി അബുദാബിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. അബുദാബിയിലെ തൊഴിലാളികള്‍ക്ക് അവിടെ നിന്ന് മറ്റ് എമിറേറ്റുകളില്‍ പോകാന്‍ നിയന്ത്രണം ഏർപ്പെടുത്തി. ഇതുകൂടതെ മറ്റ് എമിറേറ്റുകളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് അബുദാബിയില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ട്. അബുദാബിയില്‍ ഏര്‍പെടുത്തിയിരിക്കുന്ന യാത്രാ നിയന്ത്രണം ലംഘിച്ചാല്‍ 10,000 ദിര്‍ഹം വരെയാണ് പിഴ ശിക്ഷ.

ഇത് ലംഘിച്ചാല്‍ കമ്പനികളില്‍ നിന്നാണ് 3000 മുതല്‍ 10,000 വരെ പിഴ ഈടാക്കുക. കൂടാതെ കമ്പനി അടപ്പിക്കുകയും ചെയ്യും. നിര്‍മ്മാണ മേഖലയിലെ കമ്പനികള്‍ക്ക് ഇത് സംബന്ധിച്ച കര്‍ശന നിര്‍ദ്ദേശം അബുദാബി സാമ്പത്തിക വികസന വകുപ്പ് നല്‍കിയിട്ടുണ്ട്. ആദ്യ നിയമലംഘനത്തിന് 3000 ദിര്‍ഹമാണ് പിഴ. തെറ്റാവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിക്കും.