covid-19

ന്യൂയോർക്ക് : കൊവിഡ് വൈറസ് ബാധയെത്തുടർന്ന് ലോകത്ത് മരിച്ചവരുടെ എണ്ണം 1,20,568 ആയി. ലോകത്താകെയുള്ള രോഗബാധിതരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുത്തു. 19,36,754 രോഗികളാണ് ഇപ്പോള്‍ നിലവിലുള്ളത്. 4,59,015 പേര്‍ രോഗമുക്തി നേടി.

നിലവില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് അമേരിക്കയിലാണ്. 587,173 പേര്‍ക്ക്. 23,644പര്‍ക്ക് ജീവന്‍ നഷ്ടമായി. അമേരിക്കയിൽ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് ന്യൂയോര്‍ക്കിലാണ്. ഇതിനോടകം പതിനായിരത്തിലധികം പേര്‍ക്കാണ് ന്യൂയോര്‍ക്കില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,153 കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിരുടെ എണ്ണം 16,0000 ആയി.

ഇന്ത്യയിലെ കൊവിഡ്19 ബാധിതരുടെ എണ്ണം 10,000 കടന്നു. നിലവില്‍ 10,363 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ്19 സ്ഥിരീകരിച്ചിട്ടുള്ളത്. 339 പേര്‍ മരിക്കുകയും 1,036പേര്‍ സുഖം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണ്‍ മേയ് മൂന്നുവരെ നീട്ടി.